അബുദാബി: വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരവുമായി യുഎഇ. മാര്‍ച്ച് ഒന്നിനു മുമ്പ് വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്കാണ് പിഴ ഒടുക്കാതെ രാജ്യം വിടാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 17 വരെ പിഴ ഒടുക്കാതെ യുഎഇ വിടാനുള്ള അവസരം ഉപയോഗപ്പെടുത്താന്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.
യുഎഇ അധികൃതരുടെ അംഗീകാരത്തോടെയാണു വിസാ പിഴ ഒഴിവാക്കല്‍ നടപ്പാകുക. അബുദാബിയില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ ഈ എമിറേറ്റിന്റെ വിസയുള്ളവരുടെയോ കാര്യത്തില്‍ ഇവിടുത്തെ ഇന്ത്യന്‍ എംബസി വഴിയാണു നടപടികള്‍ ഏകോപിപ്പിക്കുക. ദുബായ്, ഷാര്‍ജ, ഫുജൈറ, റാസ് അല്‍ ഖൈമ, ഉം അല്‍ ക്വെയ്ന്‍, അജ്മാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന അല്ലെങ്കില്‍ ഈ എമിറേറ്റുകളുടെ വിസ കൈവശമുള്ളവര്‍ക്കു ദുബായിലെ കോണ്‍സുലേറ്റ് ജനറലിന്റെ സേവനം ലഭിക്കും. പാസ്‌പോര്‍ട്ട് വിവരങ്ങള്‍, പ്രാദേശിക ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ വിലാസം, വിസ പകര്‍പ്പ് എന്നിവ അനുബന്ധ രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അബുദാബിയിലുള്ളവര്‍ ‘ca.abudhabi@mea.gov.in’ എന്ന ഇ-മെയിലിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലുള്ളവര്‍’cons2.dubai@mea.gov.in’ എന്ന ഇ-മെയിലിലേക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്.
Post Your Comments