തിരുവനന്തപുരം: ബിജെപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. സർക്കാർ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനായി എംഎൽമാരെ പണം നൽകി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെ എന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പരിഹാസം. രാജ്യത്തെ ഇന്ധന വില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും തരൂർ ചോദിച്ചു. ‘സര്‍ക്കാര്‍ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കില്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്ന സാഹചര്യത്തിൽ ഇതിന് ജിഎസ്ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?’ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read also: സ്ഥിതി ഗുരുതരം; തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
Post Your Comments