COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത

റിയാദ് : കോവിഡ് , സൗദിയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത, സൗദി അറേബ്യയിലെ 260394 കൊറോണ ബാധിതരില്‍ 213490 പേര്‍ പൂര്‍ണ്ണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം 3092 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രൊഗമുക്തരായത്. അതോടൊപ്പം 2238 പുതിയ കൊറോണ വൈറസ് കേസുകളും 34 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ബാധിച്ച 2635 രോഗികള്‍ ആണ് സൗദിയില്‍ ഇതുവരെ മരണമടഞ്ഞത്.

read also : ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു : പുറത്തിറങ്ങുന്ന കൊറോണാവാക് എങ്ങിനെയാകുമെന്ന് ആശങ്ക

ഹുഫുഫില്‍ 147, റിയാദില്‍ 143, മൊബറാസില്‍ 129 ഇങ്ങനെയാണ് കൂടുതല്‍ കെസുകള്‍ പുതുതായി സ്തിരീകരിച പ്രദേശങ്ങള്‍ കൂടാതെ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും പ്രവിശ്യകളിലും അണുബാധകള്‍ പുതുതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button