ദില്ലി: രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് താത്ക്കാലിക ആശ്വാസം. സച്ചിന്‍ ഉള്‍പ്പടെ 19 എം എല്‍ എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ സ്പീക്കറുടെ നടപടി ഈ മാസം 24-ാം തിയതി വരെ പാടില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേയില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കുമെതിരെ കേസ് തീര്‍പ്പാക്കുന്നതുവരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ നാളെ ഹൈക്കോടതി വിധി പറയും. ഹൈക്കോടതി വിധിക്ക് ശേഷം കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി. സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് ഈ മാസം 24-ാം തിയതി വരെ തടഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്പീക്കര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. സ്പീക്കര്‍ക്ക് വേണ്ടി കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.
Post Your Comments