COVID 19Latest NewsNewsIndia

കണ്ടൈൻമെന്റ് സോണുകളിൽ വ്യത്യസ്തമായ കോവിഡ് ബോധവത്കരണം നടത്തി പൊലീസ് ഉദ്യോ​ഗസ്ഥൻ

പൂന : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ബോധവത്കരണം നടത്തി ശ്രദ്ധേയനാകുകയാണ് പൂന ദത്താവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥൻ ദേവിദാസ് ഖെവാരെ.  കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ കണ്ടൈൻമെന്റ് സോണുകളിൽ സൈക്കിളിലാണ് ഇദ്ദേഹത്തിന്റെ പട്രോളിം​ഗ്.

ഇവിടെ 12 മുതൽ 14 വരെ കണ്ടൈൻമെന്റ് സോണുകളാണുള്ളത്. മറ്റ് വാഹനങ്ങൾ കടന്ന് ചെല്ലാത്ത ഈ പ്രദേശങ്ങളിലെല്ലാം പട്രോളിം​ഗിന് അദ്ദേഹമെത്തുന്നത് സൈക്കിളിലാണ്. ‘ഈ പ്രദേശത്ത് 14 കണ്ടൈൻമെന്റ് സോണുകളുണ്ട്. മിക്കവയും ചേരി പ്രദേശങ്ങളാണ്. ഇവിടം അടച്ചിട്ട സമയം മുതൽ ഇവിടേയ്ക്ക് എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായിരുന്നു. എന്നാൽ സൈക്കിളിൽ ഇവിടങ്ങളിൽ എല്ലായിടത്തും എത്താൻ സാധിക്കുന്നുണ്ട്.’ ദേവിദാസ് എഎൻഐയോട് പറഞ്ഞു.‌

കോവിഡിൽ നിന്നും സുരക്ഷിതരായിരിക്കാൻ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ വ്യായാമം ചെയ്യാൻ സമയം ലഭിക്കാറില്ല. ജോലിസമയത്തുള്ള സൈക്കിൾ ചവിട്ടൽ വ്യായാമത്തിന് സമമാണ്. മാത്രമല്ല ആളുകളോട് സംവദിക്കാനും സാധിക്കും. ‘അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പൂനയിലെ രോഗബാധിതരുടെ എണ്ണം 59634 ആണ്. 1504 പേരാണ് ഇതുവരെ കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button