Latest NewsKeralaNews

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമോ? പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമോ എന്ന വാർത്തകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആവശ്യം തള്ളിക്കളയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇത് സംബന്ധിച്ച്‌ തീരുമാനമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയും രോഗം എത്താമെന്ന അവസ്ഥയാണ് ഇപ്പോള്‍, ജനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് കേസുകളും, സമ്ബര്‍ക്ക രോഗബാധിതരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button