ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30 സെക്കന്‍ഡിനുളളില്‍ ദ്രുത പരിശോധന നടത്താന്‍ സാധിക്കുന്ന കിറ്റുകള്‍ നിര്‍മിക്കാനായി കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ഇസ്രായേല്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കിറ്റുകള്‍ വികസിപ്പിക്കുന്നതിനായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും, ആര് ആന്‍ഡ് ഡി സംഘവും ഇസ്രായേലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ എത്തും.
Read also: പുല്ലുവിളയില്‍ 17000 കൊവിഡ് പോസിറ്റീവ് കേസുകള്‍ : പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മരുന്നുകള്‍,മാസ്കുകള്‍ ഉള്‍പ്പെടെ നിരവധി പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ ഇസ്രായലിന് നല്‍കിയിരുന്നത്. പ്രതിരോധത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം വിപുലീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ഇന്ത്യയില്‍ നിന്നും ഏറെ സഹായം ലഭിച്ചുവെന്ന് ഇസ്രായേല്‍ എംബസി വ്യക്തമാക്കുകയുണ്ടായി. ഇസ്രായേലിയന്‍ സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്ത്യയിലുളള ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്കയും പറയുകയുണ്ടായി.
Post Your Comments