ലക്‌നൗ: യുവ സന്യാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ വീര്‍ ബാബ ക്ഷേത്രത്തിന് സമീപം ബാലയോഗി സത്യേന്ദ്ര ആനന്ദ് സരസ്വതി മഹാരാജ് നാഗാ ബാബ(22)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്യാസിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമായിരിക്കാമെന്നുമാണ് നാട്ടുകാരുടെ ആരോപണം. സന്യാസിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഹിമാചല്‍ പ്രദേശില്‍ നിന്നെത്തിയ ആനന്ദ് സരസ്വതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീര്‍ ബാബ മന്ദിറിലാണ് താമസിച്ചു വന്നിരുന്നത്.
Post Your Comments