Latest NewsInternational

അമേരിക്ക ചൈനയുടെ കോണ്‍സുലേറ്റ് ഓഫീസ് അടച്ചു പൂട്ടിയതിനു പിന്നാലെ ഫയലുകളെല്ലാം തീയിട്ടു നശിപ്പിച്ചു ചൈന, കോൺസുലേറ്റ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചതായി സൂചന

ഹൂസ്റ്റണ്‍: അമേരിക്കയിലെ ചൈനീസ് കോൺസുലേറ്റ് അടച്ചു പൂട്ടിയതിനു പിന്നാലെ ഓഫീസിൽ വൻതീപിടുത്തം. കോൺസുലേറ്റ് ചാരപ്രവർത്തനത്തിനായി ഉപയോഗിച്ചു എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഫയലുകളെല്ലാം തീയിട്ടു നശിപ്പിച്ചതാണെന്നാണ് സൂചന. തീ കെടുത്താൻ ചെന്ന ഫയർ ഫോഴ്‌സിനെ പോലും അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.

ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ കഴിഞ്ഞ ചൊവാഴ്‌ച്ച രാത്രിയാണ് അമേരിക്കന്‍ ഭരണകൂടം ഉത്തരവിട്ടത്. പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍, കോണ്‍സുലേറ്റിലെ ഫയലുകളെല്ലാം അഗ്‌നിക്കിരയാക്കിയതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാത്രി 8.25 ഓടെയാണ് അഗ്‌നിശമന സേനക്ക് ചൈനീസ് കോണ്‍സുലേറ്റിലെ അഗ്‌നിബാധയെ കുറിച്ച്‌ വിവരം ലഭിക്കുന്നത്.

ചൈനക്കെതിരെ ലോകം തന്നെ തിരിയുമ്പോൾ അവസരം മുതലാക്കാൻ പ്രധാനമന്ത്രി മോദി, കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം :വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് നീങ്ങി ഇന്ത്യ

കോണ്‍സുലേറ്റ് കെട്ടിടത്തിന് മുന്നിലുള്ള പൂമുഖത്തു വച്ചായിരുന്നു ഫയലുകള്‍ തീയിട്ട് നശിപ്പിച്ചത്. വിവരം ലഭിച്ച അഗ്‌നിശമന പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കാന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

അതേ സമയം കോണ്‍സുലേറ്റ് അടച്ചുപൂട്ടിയ നടപടിയെ ചൈന ശക്തിയായി അപലപിച്ചു. ചൈന- അമേരിക്കന്‍ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കുകയാണ് ഈ നടപടി. ഒരിക്കലും നീതീകരിക്കാനാകാത്ത ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button