തിരുവനന്തപുരം: സംസ്ഥാനത്തെ ബലിപെരുന്നാള്‍ ആഘോഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാള്‍ ആഘോഷത്തിന് പാലിക്കേണ്ട പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി അറിയിച്ചത്. പെരുന്നാള്‍ നമസ്ക്കാരം പള്ളികളില്‍ മാത്രമായിരിക്കും നടത്തുക. പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments