സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയിൽ ഇന്നലെ മരിച്ച വൃദ്ധയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടൂർ സ്വദേശി മറിയാമ്മ ആണ് മരിച്ചത്. ഇവരുടെ മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. തിരുവനന്തപുരത്തും ഒരു മരണം റിപ്പോർട്ട് ചെയ്‌തു. ചെട്ടിവിളാകം കുന്നത്തുകുളം സ്വദേശിയായ ബാബുവാണ് മരിച്ചത്. കാൻസർ ബാധിതനായിരുന്നു.
Post Your Comments