ബീജിങ്: ഹൂസ്റ്റണിലെ ചൈനിസ് കോണ്‍സുലേറ്റ് അടപ്പിച്ച് അമേരിക്ക. ചാരപ്രവൃത്തി ആരോപിച്ചാണ് നടപടി. കോവിഡ് വാക്‌സിന്‍ വിരങ്ങള്‍ ചൈന ചോര്‍ത്തിയെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപതി. അത്സമയം അമേരിക്കന്‍ നടപടിക്ക് തിരിച്ചടി നല്‍കി കൊണ്ട് വുഹാനിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ചാന അടപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളാകുകയാണ്.
ടെക്‌സാസ് നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ചൈനക്ക് മൂന്ന് ദിവസത്തെ സമയപരിധി് അനുവദിച്ചിരുന്നു. എന്നാല്‍ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ചൈന നല്‍കിയിരുന്നു.
കോണ്‍സുലേറ്റ് സാധാരണപോലെ പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നും കോണ്‍സുലേറ്റ് അടക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത് ചൊവ്വാഴ്ചയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചിരുന്നു. അതേസമയം ചൈനയും യുഎസ് ബന്ധവും അട്ടിമറിക്കുന്ന ഇത്തരം നീചവും നീതിയുക്തവുമായ നീക്കത്തെ ചൈന ശക്തമായി അപലപിക്കുന്നുവെന്നും തെറ്റായ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് തങ്ങള്‍ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്തപക്ഷം, ഇതിന്റെ പ്രതൃഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വാങ് പറഞ്ഞിരുന്നു.
കുറച്ചുകാലമായി, യുഎസ് സര്‍ക്കാര്‍ ചൈനയുടെ സാമൂഹിക വ്യവസ്ഥയ്‌ക്കെതിരായ കളങ്കപ്പെടുത്തലും അനാവശ്യ ആക്രമണങ്ങളും ചൈനയിലേക്ക് മാറ്റുകയാണ്, യുഎസിലെ ചൈനീസ് നയതന്ത്ര, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ചൈനീസ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു, അവരെ കാരണമില്ലാതെ തടങ്കലില്‍ വയ്ക്കുക പോലും ചെയ്യുന്നുവെന്നും വാങ് പറഞ്ഞിരുന്നു.
അമേരിക്കന്‍ ജനതയുടെ സ്വകാര്യ വിവരങ്ങളും ഭൗദ്ധികസ്വത്തും സംരക്ഷിക്കാനാണ് ചൈനയുടെ കോണ്‍സുലേറ്റ് അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞത്. കോണ്‍സുലേറ്റ് ഓഫീസില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ കണ്ടെയ്നറുകളിലെ രേഖകള്‍ കത്തിച്ചതായും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ലെന്നും ഹൂസ്റ്റണ്‍ പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Post Your Comments