ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വായുവിലൂടെ പകരാൻ സാധ്യത കുറവാണെന്ന് സിഎസ്‌ഐആര്‍. കേന്ദ്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയലിന്റെ തലവന്‍ ശേഖര്‍ സി മാണ്ഡെ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുറസായ സ്ഥലങ്ങളില്‍ കണികകൾ വളരെ വേഗത്തില്‍ വായുവില്‍ അലിഞ്ഞ് ചേരുകയും സൂര്യപ്രകാശത്തില്‍ നിര്‍ജീവമാവുകയും ചെയ്യും.
അതേസമയം സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ വായുവില്‍ വൈറസിന്റെ സാന്ദ്രത കൂടുതലായിരിക്കും. ഇത് രോഗ വ്യാപനത്തിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ജോലി സ്ഥലങ്ങള്‍ വായു സഞ്ചാരമുള്ളതാക്കി മാറ്റുകയും, ജനങ്ങള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുകയും, അടഞ്ഞ സ്ഥലങ്ങളില്‍ പോലും മുഖാവരണം ധരിക്കണമെന്നുമാണ് ശേഖര്‍ സി മാണ്ഡെ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments