തിരുവനന്തപുരം : വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന വിവാദ പോലീസുകാരന് ഉന്നതരുമായുണ്ടായിരുന്നത് അസാധാരണബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യവസായപ്രമുഖരും ഈ പോലീസുകാരുടെ വിളിപ്പുറത്തായിരുന്നു. ഒരാള്‍ ഐ.ജി. റാങ്കിനു മുകളിലുള്ളവരുടെ ഫോണ്‍ മാത്രമേ എടുക്കൂ. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഈ പോലീസുകാരനെ ഭയമായിരുന്നു. വിമാനത്താവളത്തില്‍ നിയമിക്കേണ്ട ഡിവൈ.എസ്.പിമാരടക്കമുള്ളവരുടെ പട്ടിക ഇയാളാണത്രേ നല്‍കിയിരുന്നത്.
രാഷ്ട്രീയക്കാരുടെയും ഐ.പി.എസ്/ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുമായി പ്രോട്ടോക്കോള്‍ മറികടന്നുള്ള ബന്ധമായതിനാല്‍ ഇവരെ നിയന്ത്രിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കും കഴിഞ്ഞിരുന്നില്ല. ഉന്നതോദ്യോഗസ്ഥരുടെ ഭാര്യമാര്‍ ഇയാള്‍ക്ക് “ആന്റി”മാരാണ്. ഒരു ഉന്നതോദ്യോഗസ്ഥയെ ഭരണമുന്നണിയിലെ ഉന്നതനേതാവിന്റെ ഭാര്യയുടെ പേര് പറഞ്ഞ് വിറപ്പിച്ച ചരിത്രവും ഈ പോലീസുകാരനുണ്ട്.
മലയാള സിനിമയിലെ ഒരു താരരാജാവുമായും ഏറെ അടുപ്പം. താരത്തിന്റെ സുഹൃത്തിന്റെ തലസ്ഥാനത്തെ ആഡംബര ഫ്ളാറ്റിലായിരുന്നു താമസം. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയില്‍ അടുത്ത സീറ്റിലിരുന്നു സഞ്ചരിക്കാന്‍ ഒരു വ്യവസായപ്രമുഖനു മോഹം. വിമാനക്കമ്പനി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോലീസുകാരന് കാര്യം സാധിച്ചുകൊടുത്തുവെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു
Post Your Comments