ലാഹോര്‍: ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്ഥാനും. സദാചാര വിരുദ്ധവും അസ്ലീലവുമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്ന വാദം ഉയര്‍ത്തിയാണ് നടപടി. നിരോധനം സംബന്ധിച്ച് ടിക് ടോക്കിന് പാക് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയിലും നിരവധി പരാതികള്‍ എത്തിയിട്ടുണ്ട്.
Read also: ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
ടിക് ടോക്കിലൂടേയും ബിഗോയിലൂടെയും അശ്ലീലമായ വിവരങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചിരുന്നതായി പാക് ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. മുൻപ് ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിക്കും ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ബിഗോക്കും പാകിസ്ഥാന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ യുവാക്കളില്‍ തെറ്റായ സ്വാധീനമുണ്ടാക്കുന്നുവെന്ന് പാക് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Post Your Comments