സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നീസ ആണ് മരിച്ചത്. 48 വയസായിരുന്നു. ഇന്ന് പുലർച്ചെ 4.30 നാണ് മരിച്ചത്. പരിയാരത്ത് കണ്ണൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ മരണം ആണിത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 20 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്ലാസ്മ ചികിത്സയടക്കം നടത്താൻ തീരുമാനിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. ഇവരുടെ മകൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾ വഴിയാണോ രോഗം ബാധിച്ചതെന്നും സംശയമുണ്ട്. ഹൈറുന്നീസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ള കുടുംബാംഗങ്ങളുടെ കോവിഡ് ടെസ്റ്റും നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments