
തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന മാനദണ്ഡത്തില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. ഇനിമുതല്‍ ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.
ഇത് രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ട് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ച ശേഷമായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ അത് പിന്നീട് ഒറ്റത്തവണയാക്കി ചുരുക്കിയിരുന്നു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കോവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് ഫലത്തിന് പത്ത് ദിവസത്തിന് ശേഷം ആന്‍റിജന്‍ ടെസ്റ്റ് നടത്താം. അരമണിക്കൂറിനുള്ളില്‍ ഫലവുമറിയാം. ഇത് നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാമെന്നാണ് പുതിയ മാനദണ്ഡം. എന്നാൽ ഇതിന് ശേഷം ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക്പാലിക്കണം. അതേസമയം കാര്യമായ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരാണെങ്കില്‍ ആദ്യത്തെ പോസിറ്റീവ് ഫലം വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തണമെന്നും പുതിയ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്നു.
Post Your Comments