
കൊല്ലം : സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. കൊല്ലം ജില്ലയില്‍ 133 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്നവരില്‍ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ എത്തിയവരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയും 5 പേര്‍ യാത്രാചരിത്രം ഇല്ലാത്തവരുമാണ്. ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 671 ആയി. 13 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടി. 7443 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 4665 പോരാണ് രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍. 1671 പേര്‍ സെക്കന്ററി സമ്പര്‍ക്കത്തിലുണ്ട്. 614 പേര്‍ ഇന്ന് ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. അതേസമയം ഇന്ന് 487 പേര്‍ ഹോം ക്വാറന്റൈനിലായി. 8153 പേരാണ് ആകെ നിരീക്ഷണത്തിലുള്ളവര്‍. ഇന്ന് ആശുപത്രിയില്‍ 133 പേര്‍ നിരീക്ഷണത്തിലായി. നിലവില്‍ ആകെ 23332 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Post Your Comments