കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തില്‍ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താന്‍ സഹായിച്ചത് ചേര്‍ത്തലയിലെ യുവ വ്യവസായി കിരണാണെന്ന് ബിജെപി നേതാവ് വി.വി രാജേഷിന്റെ ആരോപണം. കൂടാതെ സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികള്‍ ഇല്ലാതിരുന്ന തുറവൂര്‍, എരമല്ലൂര്‍, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇതിനായി പാര്‍ട്ടീ ബന്ധം ഉപയോഗിച്ചുവെന്നും രാജേഷ് ആരോപിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് രാജേഷിന്റെ ആരോപണം. കസ്റ്റംസ് അന്വേഷണം കൊഴുക്കുന്നതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും രണ്ടു ദിവസം താമസിച്ചത് ചേര്‍ത്തലയിലുള്ള യുവവ്യവസായിയുടെ വീട്ടിലെന്നുമാണ് വി.വി രാജേഷ് പറയുന്നത്. ഇന്ന് അധികാരത്തിലിരിയ്ക്കുന്ന ‘ ഉന്നതൻ ‘ പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ ‘കിരൺ’ സ്ഥിരമായി ഉപയോഗിയ്ക്കുന്നത് എന്നും രാജേഷ് ആരോപിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
പാർട്ടിയ്ക്ക് മുകളിലൂടെ പറക്കുന്ന ‘കിരൺ’ ? അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് ‘കേരളാപോലീസിന്റെ ‘ സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടിൽ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ചു. സ്വപ്നയ്ക്ക് രക്ഷപ്പെടാൻ ‘കോവിഡ് ‘ രോഗികൾ ഇല്ലാതിരുന്നിട്ടും തുറവൂർ, എരമല്ലൂർ, ചെല്ലാനം , എഴുപുന്ന ഭാഗങ്ങളിൽ ‘സമ്പൂർണ്ണ ലോക്ക് ഡൗൺ ‘ പ്രഖ്യാപിപ്പിച്ചു. ഇന്ന് അധികാരത്തിലിരിയ്ക്കുന്ന ‘ ഉന്നതൻ ‘ പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ ‘കിരൺ’ സ്ഥിരമായി ഉപയോഗിയ്ക്കുന്നത് . കേരളം നമ്പർ വൺ ?
Post Your Comments