COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം ; മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു

ദില്ലി: മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു. രാജ്യത്തെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്‌കുകളുടെ ദൗര്‍ലഭ്യം വരാതിരിക്കാനാണ് നടപടി. അതേസമയം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാത്ത മാസ്‌കുകള്‍ കയറ്റി അയക്കാമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മരുന്നുകളടക്കം പല മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതിയും രാജ്യം നിര്‍ത്തിവച്ചിരുന്നു.

രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതി നിര്‍ത്തിവെക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യപ്രകാരം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ കയറ്റുമതി നിര്‍ത്തിവച്ച നടപടി ഇന്ത്യ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ മെഡിക്കല്‍ മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ അനിവാര്യമായതിനാല്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതി നിര്‍ത്തിവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button