കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന് വന്‍ സ്വത്തെന്ന് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പാേര്‍ട്ട്. പല ബാങ്കുകളിലും ധനകാര്യ സ്ഥാപങ്ങളിലും സ്വപ്നയുടെപേരില്‍ വന്‍ നിക്ഷേപമാണുളളത്. ഇതിനുപുറമേ വിവിധ ലോക്കറുകളില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
സ്വര്‍ണക്കടത്തുകേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഗൂഢാലോചന നടന്നത് തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയ്ക്ക് ആറ് ഫോണുകളും രണ്ട് ലാപ് ടോപ്പുകളുമാണ് ഉളളത്. ഇതില്‍ രണ്ട് ഫോണുകള്‍ ഫേസ് ലോക്ക് ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഇതില്‍ സ്വര്‍ണക്കടത്തിന്റ വിശദാംശങ്ങളാണ് ഉളളത്. ടെലഗ്രാം ചാറ്റുവഴിയായിരുന്നു സംഘത്തിന്റെ ആശയവിനിമയം.
പിടിക്കപ്പെടുമെന്നായപ്പോള്‍ ഡിലീറ്റ് ചെയ്ത ചില ചാറ്റുകള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് സ്വപ്നയും സന്ദീപും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റമീസിന് സ്വര്‍ണക്കടത്തില്‍ പ്രധാനപങ്കുണ്ടെന്നും ഇയാള്‍ക്ക് വിപുലമായ കളളക്കടത്ത് ശൃഖല ഉണ്ടെന്നും സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റമീസിനെ പ്രതിചേര്‍ക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments