KeralaNewsIndia

കോവിഡ് ബാധിച്ച്‌ മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്‍

കോവിഡ് ബാധിച്ച്‌ മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി ഒന്ന് കാണാൻ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്റെ ചിത്രം വൈറലാകുന്നു. പാലസ്തീനി യുവാവാണ് ആശുപത്രിയുടെ ജനാലയില്‍ കയറിപ്പറ്റിയത്. ഇയാളുടെ 73 കാരിയായ അമ്മ റസ്മി സുവൈതി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ വൈറസ് ബാധിച്ചത്. നാല് ദിവസം മുൻപ് ഇവർ മരിച്ചു. മകൻ കണ്ടതിന് ശേഷമാണ് അമ്മ മരണത്തിന് കീഴടങ്ങിയത്.

Read  also:വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

“നിസഹായനായി ഞാന്‍ ആ ജനാലക്ക് പുറത്തിരുന്നു, അമ്മയുടെ അവസാന നിമിഷങ്ങള്‍ കണ്ടുകൊണ്ട്. ആശുപത്രിയില്‍ കടക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അനുവാദം ലഭിച്ചില്ല. അവസാനമായി അമ്മയെ ഒന്ന് കാണാനാണ് ഞാന്‍ ജനാലയുടെ മുകളില്‍ കയറിയത്”, എന്നാണ് മകൻ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button