മസ്കറ്റ് : ഒമാനില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതിനെ തുടര്‍ന്ന് വീണ്ടും ലോക് ഡൗണിലേയ്ക്ക് പോകുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. സുപ്രീം കമ്മറ്റി ജൂലൈ 25 നും ഓഗസ്റ്റ് 8 നും ഇടയില്‍ എല്ലാ ഗവര്‍ണറേറ്റുകളും അടയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു.
Read Also : കോവിഡ് -19; ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
രാത്രി 7 നും രാവിലെ 6 നും ഇടയില്‍ ഈ കാലയളവില്‍ എല്ലാത്തരം യാത്രകളും തടയാനും പൊതു സ്ഥലങ്ങളും കടകളും അടയ്ക്കാനും തീരുമാനിച്ചു, പകല്‍ സമയത്ത് പട്രോളിംഗും നിയന്ത്രണ പോയിന്റുകളും ശക്തമാക്കി.
എല്ലാത്തരം ഒത്തുചേരലുകളും, പ്രത്യേകിച്ച് ഈദ് പ്രാര്‍ത്ഥനകള്‍, പരമ്പരാഗത ഈദ് മാര്‍ക്കറ്റുകള്‍ അഭിവാദ്യ സമ്മേളനങ്ങള്‍, പെരുന്നാളിന്റെ കൂട്ടായ ആഘോഷങ്ങള്‍ എന്നിവ നിര്‍ത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
Post Your Comments