KeralaLatest NewsIndia

ചെറുവള്ളി എസ്റ്റേറ്റിന് വില നൽകുന്നത് നിയമവിരുദ്ധം, ഏറ്റെടുത്തു പാവങ്ങൾക്ക് നൽകണം : കുമ്മനം രാജശേഖരൻ

സർക്കാരിന് വേണ്ടി മുൻ കാലങ്ങളിൽ കേസ് വാദിച്ചു അനുകൂല വിധികൾ സമ്പാദിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഗവ: പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റിയത് കോർപറേറ്റ് ശക്തികളുടെ സമ്മർദ്ദ ഫലമായിട്ടാണ്.

ശബരിമല വിമാനത്താവളത്തിന് വേണ്ടി വിലനൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കം നിലവിലുള്ള ഭൂനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കുമ്മനം രാജശേഖരൻ. തന്റെ ഫേസ്‌ബുക്ക് വിഡിയോയിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം. പോസ്റ്റ് കാണാം.

ഭൂപരിഷ്കരണ നിയമത്തിന്റെയും ഭൂവിനിയോഗ നിയമത്തിന്റെയും ഗുണഫലങ്ങൾ ലഭിക്കേണ്ടത് സർക്കാരിനും ഭൂരഹിതർക്കുമാണ്. സർക്കാരിന് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നവരിൽ നിന്നും വീണ്ടെടുത്ത് ഭൂരഹിതരായ പട്ടികവർഗ്ഗ – പട്ടികജാതി വിഭാഗങ്ങൾക്കും മറ്റ് പാവപ്പെട്ടവർക്കും നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അത് ചെയ്യാതെ കുത്തകക്കാർക്ക് പണം നൽകി അവരുടെ കൈവശാവകാശം സാധൂകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.ചെറുവള്ളി എസ്റ്റേറ്റിലുള്ള ഉടമസ്ഥാവകാശം സർക്കാർ ഉപേക്ഷിക്കുകയും വില നൽകി ഏറ്റെടുക്കുകയും ചെയ്താൽ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഏക്കർ ഭൂമിക്കും സർക്കാർ പണം നൽകേണ്ടി വരും.

സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച രാജമാണിക്യത്തിന് അധികാരവും പിന്തുണയും നൽകി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കേണ്ടതിന് പകരം വിഷയത്തെ നിയമക്കുരുക്കിലാക്കി കോടതിൽ മന: പൂർവ്വം തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. സർക്കാരിന് വേണ്ടി മുൻ കാലങ്ങളിൽ കേസ് വാദിച്ചു അനുകൂല വിധികൾ സമ്പാദിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഗവ: പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റിയത് കോർപറേറ്റ് ശക്തികളുടെ സമ്മർദ്ദ ഫലമായിട്ടാണ്.

ചെറുവള്ളി എസ്റ്റേറ്റ് വനഭൂമിയായിരുന്നുവെന്ന് 1905 ലെ സെറ്റിൽമെന്റ് രെജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ദേവസ്വത്തിന്റെ ഭൂമിയും
ഇതിലുണ്ടെന്ന് രേഖകളിൽ കാണുന്നു. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഹാരിസൺ കമ്പനി 1923 ഇൽ രേഖകൾ ചമച്ചു ഭൂമി കൈവശപ്പെടുത്തിയത് . ജസ്റ്റിസ് മനോഹരൻ കമ്മീഷനും , വിജിലൻസും , റവന്യു സെക്രെട്ടറിയും രാജമാണിക്യവും വിശദമായ അന്വേഷണം നടത്തുകയും രേഖകളെല്ലാം പരിശോധിക്കുകയും ചെയ്തശേഷമാണ് ചെറുവള്ളി എസ്റ്റേറ് സർക്കാരിന്റേതാണെന്ന് വിധി എഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ പോക്കുവരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ എസ്റ്റേറ്റിന് വില നൽകി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കം പൊതു ഖജനാവിലെ പണത്തിന്റെ ധൂർത്തിനും അഴിമതിക്കും ഇടനൽകും.

ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button