കണ്ണില്ലാത്ത ക്രൂരതക്കിരയായി പൂച്ചക്കുട്ടി കൊടും ക്രൂരത ചെയ്തയാളെ തിരഞ്ഞ് ലോകം , നീചനെ കാണിച്ചുകൊടുക്കുന്നയാള്ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍. മിണ്ടാപ്രാണിയോടു കണ്ണില്ലാത്ത ക്രൂരത കാട്ടിയത് ആരെന്നു കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു 50,000- 1.75 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള സന്നദ്ധ സംഘടനകള്‍. ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിക്കുന്ന വിഡിയോയിലെ വില്ലനെയാണു തിരയുന്നത്.
Read Also : വാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍; വിതരണത്തിനു ചര്‍ച്ച തുടങ്ങി
പെട്രോള്‍ പോലെ തീപിടിക്കുന്ന ഏതോ ദ്രാവകത്തില്‍ കുളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയുടെ ദേഹത്ത് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് ഒരാള്‍ തീ കൊളുത്തുന്നതും മരണവെപ്രാളത്തോടെ ഓടുന്ന പൂച്ച പിടഞ്ഞു ചാകുന്നതുമാണു 45 സെക്കന്‍ഡ് വിഡിയോയിലുള്ളത്. തീ കൊളുത്തിയ ആള് തന്നെയാണ് ഇതു പകര്‍ത്തിയതെന്നു വ്യക്തമാണ്. എന്നാല്‍, ഇതാരെന്നോ സംഭവം നടന്നത് എവിടെയെന്നോ സൂചനയില്ല.
പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് ആഗോള സന്നദ്ധ സംഘടനയായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യ ഘടകം 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സൈബര്‍ പൊലീസില്‍ പരാതിയും നല്കി. മലേഷ്യ ആനിമല്‍ അസോസിയേഷന് 10,000 റിങ്കറ്റ് (ഏകദേശം 1.75 ലക്ഷം രൂപ) പ്രഖ്യാപിച്ചു. മറ്റു പല രാജ്യങ്ങളിലെയും മൃഗസ്നേഹികള്‍ രംഗത്തുണ്ട്
Post Your Comments