തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റിലെത്തിയതായി വിവരം . സിസി ടിവി ദൃശ്യത്തിലും മുഖം മറച്ച നാലുപേര്‍. ഇതോടെ സ്വപ്ന പോയശേഷം ഫ്‌ളാറ്റില്‍ എത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം. സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിയെന്നാണ് വിവരം. ഫ്‌ളാറ്റില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി കാമറയില്‍ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഈ മാസം നാലിനാണ് ഫ്‌ളാറ്റില്‍നിന്ന് പോയത്. അഞ്ചിനാണ് സ്വര്‍ണം പിടികൂടിയത്. അന്ന് രാത്രിയോടെയാണ് നാലുപേര്‍ ഫ്‌ളാറ്റിലെത്തിയത്.
Read Also : യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍
ഫ്‌ളാറ്റ് സമുച്ചയത്തിലെ കാമറാദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍.ഐ.എ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍നിന്ന് എന്‍.ഐ.എ വിവരം ശേഖരിച്ചു. താഴത്തെ നിലയില്‍നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ മുഖം മറച്ച നിലയിലാണ്. സെക്രട്ടേറിയറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേര്‍ തന്നെയാണ് ഇവരെന്ന് അന്വേഷണസംഘം ഊഹിക്കുന്നു.
Post Your Comments