Latest NewsIndiaNews

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യ; അടുത്ത വര്‍ഷം യു.എസില്‍ നിന്ന് നാല് പി 81 ഐ മള്‍ട്ടിമിഷന്‍ വിമാനങ്ങള്‍ കൂടി എത്തും

ന്യൂഡല്‍ഹി : ശത്രുക്കളെ കൂടുതല്‍ കരുത്തോടെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി അടുത്ത വര്‍ഷം യു.എസില്‍ നിന്ന് നാല് പി 81 ഐ മള്‍ട്ടിമിഷന്‍ വിമാനങ്ങള്‍ കൂടിയെത്തും. 2021 ല്‍ അമേരിക്കന്‍ കമ്പനിയായ ബോയിംഗില്‍ നിന്ന് ആറ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടെന്ന് റിപ്പോര്‍ട്ടുകൾ.

കരുത്തുറ്റ യുദ്ധവിമാനമാണ് പോസിഡോണ്‍ 81. പ്രധാനമായും സമുദ്ര പട്രോളിംഗിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കടല്‍വഴിയുള്ള ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. പി 8 1 വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ദീര്‍ഘദൂര അന്തര്‍വാഹിനി വിരുദ്ധ യുദ്ധം, ഉപരിതല യുദ്ധം, രഹസ്യാന്വേഷണം, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങള്‍ എന്നിവയ്ക്കാണ്. ഇത് സംയുക്തമായും സംയോജിതമായും പ്രവര്‍ത്തിക്കുന്നു.

ചൈനയുമായുള്ള ലഡാക്ക് നിലപാട്, 2017 ലെ ഡോക്ലാം സംഘര്‍ഷസമയത്തുമൊക്കെ സൈന്യം നിരീക്ഷണത്തിനായി രഹസ്യാന്വേഷണ വിമാനത്തെ ആശ്രയിച്ചിരുന്നു. ഏകദേശം 2,200 കിലോമീറ്റര്‍ ദൂരം, പരമാവധി 490 നോട്ട് അല്ലെങ്കില്‍ മണിക്കൂറില്‍ 789 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്നു. അതേസമയം, ആറ് പി 81 വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button