CinemaNewsHollywoodInternational

കൊറോണ കാരണം നോളന്‍ ചിത്രം ടെനെറ്റിന്‍റെ റിലീസ് തീയതി അനിശ്ചിതകാലത്തേക്ക് നീട്ടി

സിനിമ മൂന്നാം തവണയും വൈകിപ്പിക്കുകയാണെന്ന് വാര്‍ണര്‍ ബ്രദേഴ്സ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

lലോകമെമ്പാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ടെനെറ്റിന് ഇനി ഒരു റിലീസ് തീയതി ഇല്ല. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം യുഎസില്‍ മിക്ക സിനിമാശാലകളും അടച്ചിരിക്കുന്നതിനാല്‍, ക്രിസ്റ്റഫര്‍ നോളന്‍ സിനിമ മൂന്നാം തവണയും വൈകിപ്പിക്കുകയാണെന്ന് വാര്‍ണര്‍ ബ്രദേഴ്സ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളന്‍ പറയുന്നു.രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ആക്ഷന്‍ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാന്‍ ഹൊയ്‍തി വാന്‍ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

shortlink

Post Your Comments


Back to top button