Latest NewsKeralaNews

ട്വറ്ററില്‍ തരംഗം സൃഷ്ടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ ഓണ്‍ലൈന്‍ ക്യാമ്പയിന്‍

ട്വറ്ററില്‍ തരംഗം സൃഷ്ടിച്ച് ബിജെപി നടത്തിയ ഓണ്‍ലൈന്‍ ക്യാമ്പയിന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ ഓണ്‍ലൈന്‍ ക്യാമ്പയിനാണ് തരംഗമായി മാറിയിരിക്കുന്നത്. #ResignKeralaCM എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ നടന്ന ക്യാമ്പയിന്‍ കേരളത്തില്‍ ഒന്നാമതും ദേശീയ തലത്തില്‍ 12 ആമതും ആണ് ട്രെന്‍ഡ് ആയത്.

രാവിലെ 9 മണിക്ക് ആരംഭിച്ച കാമ്പയിന്‍ 10 മണിയോടെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു. 10000 ത്തോളം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ മാത്രം വന്നത്. ഇപ്പോഴും ക്യാമ്പയിന്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. ഇത്തരത്തില്‍ ദിവസം മുഴുവന്‍ ട്രെന്‍ഡ് ചെയ്യുന്നത് അപൂര്‍വമാണ്. പ്രത്യക്ഷ സമരങ്ങള്‍ ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍, ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കരിദിനം ആചരിക്കുകയാണ്.

വീടുകളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതുള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനും അവയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുമാണ് ബിജെപി, പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഓണ്‍ലൈന്‍ കാമ്പയിനും നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button