കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഹർജിയുമായി ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍ വ്യക്തമാക്കി. വ്യാജ പ്രചരണം നടത്തിയ അഡ്വ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഭീമ നല്‍കിയ ഹര്‍ജിയില്‍ പആവശ്യപ്പെടുന്നുണ്ട്.
തങ്ങള്‍ക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും വീണ്ടും വ്യാജപ്രചരണം പടച്ചുവിടുന്നവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഭീമ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ഭീമ ജ്വല്ലറി വ്യക്തമാക്കി. അതേസമയം ഡിപ്ലോമാറ്റിക് ബാഗുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരവാദ പ്രവര്‍ത്തിനാണെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് വിദേശത്തുനിന്ന് സ്വര്‍ണം എത്തിച്ചത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറുഷ ത്വരീഖത്തിനെന്നാണ് സൂചന.
ബാഗേജ് തുറന്നു പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസുകള്‍ അടക്കം സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.
Post Your Comments