കൊച്ചി,ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചു.അപകട സമയത്ത് ബാലഭാസ്ക്കറാണ് കാറോടിച്ചിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിനിടയാക്കിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.
അപകട സമയത്ത് അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതേ മൊഴിയാണ് ബാലഭാസ്‌കറിന്റെ ഭാര്യയും നല്‍കിയിരിക്കുന്നത്. എന്നാല്‍ ബാലഭാസ്ക്കറാണ് കാര്‍ ഓടിച്ചതെന്നും താന്‍ കാറിന്റെ പിന്‍സീറ്റിലായിരുന്നെന്നുമാണ് അര്‍ജുന്റെ വാദം.
ചികിത്സ ചെലവ് ഉള്‍പ്പെടെ 1.21 കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായത്. മറ്റു ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരാണ് എതിര്‍ കക്ഷികള്‍.
Post Your Comments