COVID 19KeralaLatest NewsNews

കോവിഡ് -19; ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊച്ചി : ആലുവ എരുമത്തല സെന്റ് മേരീസ് കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ.ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ

സിസ്റ്റർ ക്ലെയര്‍ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന്, ഇവരെ ചികിത്സിച്ച ഡോക്ടറും നേഴ്‌സുമുൾപ്പെടെയുള്ളവർ ക്വറന്റൈനിൽ പ്രവേശിച്ചു. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button