Latest NewsKeralaNews

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വി ടി ബൽറാം

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്ക് എൻഐഎ അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവിശ്യപ്പെട്ട് കോൺഗ്രസ് എം എൽ എ വി ടി ബൽറാം. സ്വര്‍ണക്കടത്തിലെ പ്രതികളുടെ ഉന്നത ബന്ധം പുറത്ത് വന്നുകൊണ്ടിരിക്കുന്നതിന് പിന്നാലെ ലോക്‌നാഥ് ബെഹ്‌റയും വിവാദത്തില്‍പ്പെട്ടതോടെയാണ്
പ്രതികരണവുമായി വി ടി ബൽറാം എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം……………………………………….

യുഎഇ കോൺസുൽ ജനറലിന് ഗൺമാനെ അനുവദിച്ചത് ഒരു വർഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ്. കോൺസുൽ ജനറലിൻ്റെ ചുമതല വഹിക്കുന്ന അറ്റാഷെയുടെ പേരിലാണ് കള്ളക്കടത്ത് സ്വർണ്ണം അയച്ചിരുന്നത്.18/12/2019 ന് കോൺസുൽ ജനറൽ ഡിജിപിക്ക് നേരിട്ടയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരുത്തരവ് ഇറക്കിയിരിക്കുന്നത്.

നേരത്തെയും രണ്ട് തവണ ഇങ്ങനെ ഗൺമാൻ്റെ സേവനം ദീർഘിപ്പിച്ച് നൽകിയിരുന്നു. സുരക്ഷയേർപ്പെടുത്തണമെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്.ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ നയതന്ത്രപ്രതിനിധികൾ ഒരു സംസ്ഥാനത്തെ വകുപ്പ് മേധാവിയുമായി നേരിട്ട് കത്തിടപാട് നടത്തുന്നത് നിയമ ലംഘനമാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഡിജിപി ലോകനാഥ് ബെഹ്ര നടത്തിയിരിക്കുന്നത്.

ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനുള്ള ഒരു കാരണമായി പറഞ്ഞിരുന്നതും ഇതേമട്ടിലുള്ള ചട്ടലംഘനമായിരുന്നു. സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്കും എൻഐഎ അന്വേഷിക്കണം. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button