COVID 19Latest NewsIndia

തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

മുഖ്യ പൂജാരിയായും ഏറെക്കാലം പ്രവര്‍ത്തിച്ചു.ലോക്ക്ഡൗണിന് ശേഷം ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു കോവിഡ് പിടിപെട്ടു മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കോവിഡ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയില്‍ പൂജാരിയായിരുന്നു ദീക്ഷിതിലു. മുഖ്യ പൂജാരിയായും ഏറെക്കാലം പ്രവര്‍ത്തിച്ചു.ലോക്ക്ഡൗണിന് ശേഷം ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജുവല്ലറിയില്‍ എത്തിയപ്പോൾ പുറത്തു വന്നത് ഡ്രൈവറിൽ നിന്ന് സ്വർണ്ണക്കട മുതലാളിയിലേക്കുള്ള ഷമീമിന്റെ വളർച്ച

ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉള്‍പ്പടെ 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ ക്ഷേത്ര്ത്തില്‍ ദര്‍ശനം അനുവദിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്ന് പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button