Devotional

സാമ്പത്തികാഭിവൃദ്ധിയ്ക്കും ദുരിത മോചനത്തിനും തിരുപ്പതി ദര്‍ശനം ഉത്തമം

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അര്‍ഹതയ്ക്കനുസരിച്ച് ദേവന്‍ അനുഗ്രഹവും സൗഭാഗ്യവും നല്‍കുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് നിത്യേന ആറു പൂജകളാണുള്ളത്. പുലര്‍ച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.

1. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദര്‍ശനം ഉത്തമമാണ്.

2. ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവര്‍ തിരുപ്പതി ദര്‍ശനം നടത്തിയാല്‍ ദുരിത ശാന്തി ലഭിക്കും.

3. അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാല്‍ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദര്‍ശനത്തില്‍ ലഭിക്കും.

4.നാഗദോഷങ്ങളെല്ലാം തീര്‍ക്കുന്ന തിരുപ്പതിദര്‍ശനം രാഹു-കേതു ദോഷനിവാരണത്തിനും ഉത്തമത്രേ.

5. ഭഗവാന്‍ പ്രസാദിച്ചാല്‍ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.

6. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദര്‍ശിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും

7.കലിയുഗദുരിതങ്ങളില്‍ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാര്‍ഗ്ഗമാണ് തിരുപ്പതിദര്‍ശനം

വഴിപാടുകള്‍

1.തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍.ഞാനെന്ന ഭാവം ഇല്ലാതാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

2.കാണിക്കയര്‍പ്പിക്കല്‍ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വേണം കാണിക്കയര്‍പ്പിക്കാന്‍ . ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കില്‍ നമ്മള്‍ അറിയാതെ തന്നെ വേഗത്തില്‍ ഭഗവാന്‍ ദര്‍ശനം സാധ്യമാക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

3. ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴില്‍തടസ്സം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണ്

തിരുപ്പതി ദര്‍ശനവേളയില്‍ നിരന്തരം ഓം നമോ വെങ്കടേശായ എന്ന് ജപിക്കണം. ക്ഷിപ്രഫലസിദ്ധി നല്‍കുന്ന അതിശക്തമായ മന്ത്രമാണിത്. ഭഗവാന്റെ രൂപം മനസ്സില്‍ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാല്‍ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളില്‍ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും.

വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്

നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത് എന്നാണ് വെങ്കിടേശ്വരഗായത്രി

തിരുപ്പതിഭഗവാനെ ദര്‍ശിച്ചിട്ട് ‘എനിക്ക് ദര്‍ശനം കിട്ടി’ എന്ന് ഒരിക്കലും പറയരുത് ‘എനിക്ക് ദര്‍ശനം തന്നൂ’ എന്നേ പറയാവൂ എന്നാണ് പറയാറ്.

shortlink

Related Articles

Post Your Comments


Back to top button