തമിഴ്നാട്ടിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ സകല ഇടങ്ങളിലും ” പ്രത്യേക ഈണത്തോടെയുള്ള ” ഷഷ്ഠിയായ് നോക്ക ശരവണ
ഭവനാർ ശിഷ്ടരുക്ക് ഉതവും ചെങ്കതിർ വേലോൻ “എന്ന് തുടങ്ങുന്ന സുബ്രഹ്‌മണ്യ സ്തുതിയുടെ രാഗം ആണ് മുഴങ്ങുന്നത്. ഇതിന്റെ കാര്യകാരണ സഹിതം എഴുതുകയാണ് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും എഴുത്തുകാരിയുമായ നിഷ പി. നായർ. അവരുടെ കുറിപ്പ് ഇങ്ങനെ,
#வெற்றிவேல்_வீரவேல்
ഇന്നലെ മുതൽ ഇതെന്താ സംഭവം എന്നു വണ്ടർ അടിക്കുന്നവ്ർക്… നീണ്ട പോസ്റ്റ് ആയേക്കാം !!
നമ്മൾ പുരോഗമിച്ചു പ്രബുദ്ധർ ആയ മലയാളികൾക്ക്,, ശബരിമല അയ്യപ്പൻ അത്ര കണ്ടു ഒരു വികാരം ആണെങ്കിൽ..
ആചാരങ്ങൾ കടുകിട വിടാതെ മുറുകെ പിടിക്കുന്ന തമിഴന് മുരുകൻ അവന്റെ മുപ്പാട്ടൻ ആണ്..
ഓരോ വീട്ടിലും ജീവിച്ചു അവരെ കാക്കുന്ന കാരണവർ…
സ്കന്ദ ഷഷ്ഠി കവചം…
“ഷഷ്ഠിയെ നോക്ക ശരവണ ഭവന “”
എന്നു താളത്തിൽ പാടുന്ന ഈ മുരുകഭക്തി ഗീതം ഒരിക്കൽ എങ്കിലും കേൾക്കാത്തവർ നമുക്കിടയിൽ പോലും കാണില്ല…
പക്ഷെ തമിഴർക്ക് ഇത് വെറുമൊരു ഭക്തി ഗാനമല്ല
മുരുകനെ വീട്ടിൽ വിളിച്ചു വരുത്തി അവരെ കാക്ക വെക്കുന്ന മന്ത്രമാണ്..
കാത്ത് രക്ഷിക്കുക എന്നർത്ഥം വരുന്ന
“””കാക്ക “””എന്ന വാക്കാണ് അതിൽ ഏറെ തവണ ഉപയോഗിക്കപ്പെടുന്നത്…
വേലു കൊണ്ട് നമ്മളെ കാത്തു രക്ഷിക്കും എന്ന വിശ്വാസം ഉള്ളത് കൊണ്ടാണ് അതിനെ
“”കവസം “”..അഥവാ “”കവചം “”
എന്നു വിളിക്കുന്നത്….
ഓരോ വരികളിലും ഒരു മനുഷ്യ ശരീരത്തിന്റെ നെറ്റി മുതൽ പാദം വരെ ഉള്ള അംഗങ്ങളെ എടുത്ത് പറഞ്ഞത് വിത്യസ്ത വേലുകൾ കൊണ്ട് കാക്കണം എന്നാണ് മുഴുവൻ അർത്ഥം…
ഇനി ഇതൊരു തമിഴന്റെ ജീവിതത്തിൽ വഹിക്കുന്ന സ്ഥാനം എന്തെന്നാൽ..
*.മുരുകൻ കോവിൽ ദര്ശനം ഒരുവൻ പൂർത്തിയാക്കുന്നത് ചുവരിൽ കൊത്തി വെച്ചിട്ടുള്ള സ്കന്ദ കവചം നിലത്തു പടഞ്ഞിരുന്നു പൂർണമായി വായിച്ചു തീർക്കുമ്പോളാണ്…
*പൊങ്കലിന് ശേഷം 6 ദിവസം ഷഷ്ഠി വൃതം എടുക്കുന്നത്..
36 തവണ ഒരു ദിവസം കൊണ്ട് ഈ കവചം ഗീതം ചൊല്ലി തീർത്തു കൊണ്ടാണ്
36 തവണ വെച്ച് 6 ദിവസം ഇത് ചൊല്ലി തീർക്കുന്ന മനുഷ്യന്
സങ്കടം കോപം അസൂയ ഒന്നിനും മനസ്സിൽ ഇടം കൊടുക്കാൻ നേരം കാണില്ല
ഒരു yearly cleansing process..
*ഗർഭിണികളായ സ്ത്രീകൾ വയറ്റിൽ ഊറുന്ന നാളു മുതൽ കുഞ്ഞിന്റെ ജനനം വരെ ദിവസവും ഇത് ചൊല്ലി പ്രസവ ഭീതി അകറ്റുന്ന പതിവുണ്ട്…
*സകല രോഗ പീഡകൾക്കും ഈ കവച മന്ത്രം ഇത്ര ദിവസം ഇത്ര തവണ പാടിക്കോളാo..എന്നാണ് നേരുന്നത്..
കാരണം.. ശരീരത്തിന്റെ ഓരോ മുക്കും മൂലയും സംരക്ഷിക്കാൻ ഉള്ള വേലുകളാണ് ഇതിന്റെ ഉള്ളടക്കം…
ഇനി… തന്ത പെരിയോറിന്റെ കറുപ്പർ കൂട്ടത്തിന്റെ കിളി പോയതും അവിടെ തന്നെയാണ്…
കാതും കവിളും കഴുത്തും കടന്നു മുലയിൽ എത്തിയപ്പോൾ അത് എഴുതിയവന്റെ പൊണ്ടാട്ടിയുടെ മുലയായി…
സ്വന്തം പെണ്ണിന്റ മുല കാക്കാൻ നിനക്കൊക്കെ മുരുകന്റെ വേലു വേണോ എന്നാണ് പുരോഗമന ഭാഷ്യം..
ആണിനു എന്താ മുലയില്ലേ???
അതിൽ നിന്നും പോയി… അരഞ്ഞാൺ കെട്ടുന്ന അരയും കാക്ക..
വട്ട കൊതവും,, ആൺ പെൺ കുറിയും കാക്ക..
എന്ന അടുത്ത വരിയിൽ എത്തിയപ്പോൾ..
അത് പച്ച തെറിയിലേക്ക് കടന്നു …
എഴുപതാം വയസിൽ മൂത്ര ബാഗും തൂക്കി പിടിച്ചു 32 കാരി ആയ വളർത്തു മകളേ കെട്ടാൻ പോയ കിളവൻ പെരിയോറിന്റെ പിന്തലമുറക്കാർ എന്തിലും ലൈംഗികത കണ്ടില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളൂ….
ശ്വസിക്കുന്നത് വരെ തമിഴിൽ ആയാൽ കൊള്ളാം എന്നു കരുതുന്ന തമിഴർക്ക് അർത്ഥം അറിയാതെ ആണോ ഇക്കാലം അത്രയും ഇത് നെഞ്ചോടു ചേർത്ത് വെച്ചത്???
സ്വന്തം മാതാപിതാക്കളുടെ അവയവങ്ങളും അന്യന്റേതും തമ്മിൽ ഉള്ള അന്തരം അറിയുന്ന cilivilized..മനുഷ്യന്,,,
മുത്തുച്ചിപ്പിയിലെ ഇക്കിളി കഥയും ദൈവ സ്തുതികളിലെ അംഗ വർണനയും തമ്മിൽ ഉള്ള വിത്യാസം മനസിലാവുന്ന തിരിച്ചറിവ് അത്യാവശ്യം കാണും…
പൂർണ ഭക്തിയോടെ മനുഷ്യ ശരീരത്തെ കാക്കണേ എന്നപേക്ഷിച്ചു കീർത്തനം രചിച്ച ദേവരായ സ്വാമികൾക്ക് ഉള്ളത്… അറിവാണ്…
അറിവെന്നാൽ.. വേൽ പോലുള്ളതാവണം..
നിറഞ്ഞിരിക്കണം എന്നാൽ കുറുകി ഇരിക്കരുത്…
താഴ്ന്നു ഇരിക്കണം ആഴത്തിൽ വളരണം….
അറ്റം കൂർത്ത,, അകന്ന പ്രതലമുള്ള..
താഴേക്കു നീളുന്ന
വേലിന്റെ രൂപം അറിവിനെ സൂചിപ്പിക്കുന്നു എന്നർത്ഥം…
പക്കത്തു വീട്ടു മാമി സ്കന്ദ കവചം പാടി വിളക്ക് വെക്കുമ്പോൾ
പബ്‌ജിയിൽ നിന്നു മുഖം പൊക്കി ഒരു കുട്ടി ഒന്ന് തൊട്ടു നെറുകയിൽ വെക്കാൻ ഉള്ള സാധ്യത എങ്കിലും ഉണ്ട്
ഇനി പുതിയ ലൈംഗിക version.കൊണ്ട് ഇവരെന്താണ് ഉദ്ദേശിച്ചത്..
“”സെറില മുലയ് മാർ തിരുവേൽ കാക്ക “”
എന്ന വരിക്ക് മാമിയുടെ മാറും മുലയും നാഭി കുഴിയും സങ്കല്പിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കാനോ?????
…
സ്കന്ദ ഷഷ്ഠി കവചം ആരെയാണ് നോവിച്ചത്???
അതെടുത്തു വെച്ച് പച്ച തെറി പറഞ്ഞ് എന്ത് ലാഭമാണ് ലഭിച്ചത്…
ഇനി പറയൂ….
ആരാണ് ഞങ്ങളെ സ്വന്തം വർഗത്തിന് വേണ്ടി തീവ്രമായി വാദിക്കുന്നവർ ആക്കുന്നത്…
വെട്രിവേൽ മുരുകനുക്ക് ഹരോഹര ????
Post Your Comments