പാലക്കാട് : പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കരോഗബാധ കൂടിയതോടെ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടാമ്പി കോവിഡ് ക്ലസ്‌റ്റർ ആയെന്നും സമീപത്ത് കൂടുതൽ ക്ലസ്‌റ്ററുകൾക്കും സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.
മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഒരു ക്ലസ്റ്റര്‍ പ്രദേശത്തെ രോഗികളില്‍നിന്ന് മറ്റൊരിടത്തേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍, ക്ലസ്റ്റര്‍ മേഖലയില്‍ രോഗത്തെ പിടിച്ചുനിര്‍ത്തുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടാമ്പിയില്‍ പോലീസ്, ഫയര്‍ ഫോഴ്‌സ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍,അവശ്യ സര്‍വീസുകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ആവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. പൊതുഗതാഗതം പാടില്ല. മേഖലയിലൂടെ കടന്നുപോകുന്ന വാഹങ്ങള്‍ അവിടങ്ങളില്‍ ആളുകളെ ഇറക്കാനോ കയറ്റാനോ പാടില്ല. ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് സൂപ്പര്‍ സ്‌പ്രെഡിലേക്കും കമ്യൂണിറ്റി സ്‌പ്രെഡിലേക്കും പോകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്.
അതേസമയം 4500 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുമെന്നും അതിലൂടെ എന്താണ് ജില്ലയുടെ സ്ഥിതിയെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മുന്‍സിപ്പാലിറ്റികൾ അടക്കം 47 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. ഇതില്‍ 28 എണ്ണം കണ്ടെയ്ന്‍മെന്റ് സോണുകളാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments