COVID 19Latest NewsNewsIndia

രാജ്യത്ത്​ കോവിഡ്​ ബാധിതർ 11 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് 3,90,459 സജീവ കേസുകളുണ്ട്. 7,00,087 പേര്‍ രോഗമുക്തി നേടി. 27,497 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം 1,40,47,908 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,56,039 സാമ്പിളുകളാണ് പരിശോധിച്ചത്.

 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. 3,10,455 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 11,854 പേര്‍ മരിച്ചു. 1,69,569 പേര്‍ രോഗമുക്തി നേടി. 1,29,032 സജീവകേസുകളാണുള്ളത്.രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍. 1,70,693 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,481 പേര്‍ മരിച്ചു. 1,17,915 പേര്‍ രോഗമുക്തി നേടി. 50,297 സജീവ കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,628 പേര്‍ മരിച്ചു. 1,03,134 പേര്‍ രോഗമുക്തി നേടി. 16,031 സജീവകേസുകളാണ് ഡല്‍ഹിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button