ഹൂസ്റ്റണ്‍ : അമേരിക്കയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷത്തിലേക്കെത്തുന്നു. ഇതോടെ ജനജീവിതം തകര്‍ന്നതോടെ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജില്‍ മൂന്നു ട്രില്യണ്‍ ഡോളര്‍ സഹായം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. ഈയാഴ്ച പുതിയ പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ, സെനറ്റിന് ഒരു ട്രില്യണ്‍ ഡോളര്‍ പരിധിയില്‍ എന്തെങ്കിലും പ്രഖ്യാപനം മതിയെന്ന പക്ഷത്തിലാണ്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഇപ്പോള്‍ പാക്കേജിന്റെ വിപുലമായ ചര്‍ച്ചകളിലാണ്.
Read Also : ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്‌സിന്‍ വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍
വ്യക്തികള്‍ക്കുള്ള അധിക പേയ്മെന്റുകള്‍, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള പണം, വിപുലീകൃത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്, വീണ്ടും തുറക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുള്ള ബാധ്യത സംരക്ഷണം എന്നിവയാണ് പട്ടികയിലെ പ്രധാന ഘടകങ്ങള്‍.
Post Your Comments