ഒരു എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥയാണ് അരൂപി പറയുന്നത്.വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ ഇതിവ്യത്തം . പ്രണയത്തിന്റെ പേരിൽ ചതിക്കപ്പെട്ടു തെരിവിലേക്കിറങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും ചുരുങ്ങിയ സമയം കൊണ്ട് ചിത്രം നമുക്ക് മുൻപിൽ വരച്ചിടുന്നു. പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ശ്രീമതി ആര്യകൃഷ്ണൻ ആണ് ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .ഓരോ കഥാപാത്രങ്ങൾക്കും പേരോ സ്ഥലപ്പേരോ ഒന്നും തന്നെ നൽകിയിട്ടില്ല .കാരണം അരൂപി ഒരു പേരിൽ ഒതുങ്ങുന്ന ഒന്നല്ല . അരൂപിയിൽ തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ നേർ കാഴ്ചയുണ്ട്,പൈശാചിക മനസ്സുകളുടെ ഓര്മപെടുതലുണ്ട് ,നിസ്സഹായതയുടെയും ദാരിദ്രത്തിന്റെയും തുറന്നു പറച്ചിലുകൾ ഉണ്ട് . ഇവയെല്ലാം ഒരു പേരിലോ ഒരു സ്ഥല പേരിലോ ഒതുങ്ങുന്നവയല്ല.അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച അമ്പിളി സുനിൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.തെലുഗു തമിഴ് ഹിന്ദി ഭാഷകളിൽ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ് കെ ബാലചന്ദ്രനാണ് ചിത്രത്തിലെ സംഗീതം നിർവ്വഹിച്ചിട്ടുള്ളത് . വരികൾ ചിത്രത്തിന്റെ സംവിധായിക ആര്യകൃഷ്ണന്റെതാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം അനന്ദു ശശിധരനും എഡിറ്റിങ്ങ് ഡോൺ സാക്കിയും ആണ് നിർവ്വഹിച്ചിരിക്കുന്നത് .
അരൂപിയെ കുറിച്ച് സംവിധായികയ്ക്ക് പറയാനുള്ളത്…
തീർത്തും വ്യത്യസ്തമായ ഒരു പ്രമേയമാണ് അരൂപിയിലൂടെ നിങ്ങൾക്ക് മുൻപിൽ കൊണ്ട് വരുന്നത് . ജീവിതം തീർത്തും പ്രതീക്ഷകൾക്ക് വിപരീതമായി മാറി പോകുമ്പോൾ ഒരു സ്ത്രീ ചെന്നെത്തിയേക്കാവുന്ന നിസ്സഹായാവസ്ഥയാണ് അരൂപി പറയുന്നത് . തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം സ്ത്രീകളെ ‘ വേശ്യ’ എന്ന് നാം സംബോധന ചെയുമ്പോൾ അവർക്കു ഉള്ളിൽ എന്നോ ആഗ്രഹിച്ചിരുന്ന മനോഹര ജീവിതത്തെയോ, ചതിക്കപ്പെട്ടതിന്റെ വേദനയോ ,ദാരിദ്ര്യത്തിന്റെ നിലവിളികളോ, നമ്മൾ അനേഷിക്കാറില്ല .അവർ നമ്മുക്ക് “വേശ്യകൾ” മാത്രമാവുന്നു .”ഉടൽ” നോക്കി മാത്രം നാം ചിന്തിക്കുന്നു .അതിനുള്ളിലെ “മനസ്സ്” അറിയപ്പെടാതെ പോകുന്നു . പല യാഥാർഥ്യങ്ങളെയും കോർത്തിണക്കിയാണ് അരൂപി എന്ന ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത് .2018ലെ മിസ്സ് ഇന്ത്യ നാഷണൽ ലെവൽ സൗന്ദര്യ മത്സര വിജയിയും,കേരളം സ്റ്റേറ്റ് അവാർഡ് 2018ലെ ജേതാവും, ആന്വൽ ചലച്ചിത്ര മേളയായ സോളോ ലേഡി ഫിലിം ഫെസ്റ്റിവലിന്റെ ഓർഗനൈസറും ആണ് ആര്യകൃഷ്ണൻ.ആര്യ ഇവെന്റ്റ് മീഡിയ എന്റെർറ്റൈന്മെന്റും യുഗ എന്റർടൈൻമെന്റ് ആൻഡ് പ്രൊഡക്ഷൻ ഹൗസ് സ്റ്റുഡിയോയുടെയും ബാനറിൽ കൃഷ്ണ കൃഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
Post Your Comments