Latest NewsCinemaBollywoodEntertainment

ചാറ്റിങ്ങിലൂടെ പ്രണയം, തന്നെക്കാള്‍ പ്രായം കുറഞ്ഞ ആള്‍ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച്‌ സുഷ്മിത സെന്‍

തങ്ങളുടെ ജീവിത പങ്കാളിയെ എവിടെ വച്ച്‌ വേണമെങ്കിലും കണ്ടെന്ന് വരാം... അവരെ തിരിച്ചറിയാന്‍ കഴിയുക എന്നതിലാണ് കാര്യം

പ്രായം പ്രണയത്തിന് ഒരു തടസ്സമേയല്ല… മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും യോജിപ്പുമാണ് കാര്യം. തങ്ങളുടെ ജീവിത പങ്കാളിയെ എവിടെ വച്ച്‌ വേണമെങ്കിലും കണ്ടെന്ന് വരാം… അവരെ തിരിച്ചറിയാന്‍ കഴിയുക എന്നതിലാണ് കാര്യം. ഇന്‍സ്റ്റഗ്രാം ചാറ്റിങിലൂടെ കണ്ടെത്തിയ തന്റെ കാമുകനെ കുറിച്ച്‌ ബോളിവുഡ് സുന്ദരി സുസ്മിത സെന്‍ സംസാരിക്കുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയമായിരുന്നു അത്. സുസ്മിതയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം. ‘പൊതുവെ സോഷ്യല്‍ മീഡിയയില്‍ വരുന്ന മെസേജുകള്‍ തുറന്നു നോക്കുകയോ വായിക്കുകയോ ചെയ്യുന്ന ശീലം എനിക്കില്ല. അന്നൊരു ദിവസം എന്റെ വീടിന്റെ ഗ്ലാസ് ആരോ എറിഞ്ഞ് പൊട്ടിച്ച ദേഷ്യത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അടുത്ത് തന്നെ ഫോണുണ്ടായിരുന്നു. അതെടുത്ത് വെറുതെ സ്‌ക്രോള്‍ ചെയ്തു. എന്റെ കൈ തട്ടി അറിയാതെ ഒരു മസേജ് ബോക്‌സ് തുറന്നു വന്നു.

അതില്‍, കാണാന്‍ നല്ല ഭംഗിയുള്ള ഒരു ചെറുപ്പക്കാരന്‍ വളരെ മനോഹമായി ഗിറ്റാര്‍ വായിക്കുന്നു. എന്നോട് അദ്ദേഹം ഇന്‍ബോക്‌സില്‍ പറഞ്ഞ കാര്യത്തിന് ഞാന്‍ മറുപടി കൊടുത്തു.. അതോടെ എന്റെ അപ്പോഴുണ്ടായിരുന്ന ദേഷ്യം ഞാന്‍ മറന്നു. അവിടെ ഞങ്ങളുടെ സംഭാഷണം ആരംഭിയ്ക്കുകയായിരുന്നു. വളരെ മാന്യമായുള്ള സംസാരവും പെരുമാറ്റവും.

എന്തോ കാരണത്താല്‍ റോഹ്മാന്‍ എന്നില്‍ നിന്ന് പ്രായം മറച്ചുവച്ചു.. എത്ര പ്രായമായി എന്ന് ചോദിച്ചപ്പോള്‍, എത്രയുണ്ടാവുമെന്നാണ് തോന്നുന്നത്, അത്രയും ഉണ്ടെന്ന് പറഞ്ഞു. ആലോചിച്ചു നോക്കിയാല്‍ അത് സത്യമാണ്.. ഈ സംഭാഷണം തുടര്‍ന്നുകൊണ്ടുപോവാന്‍ പ്രായം ഞങ്ങള്‍ക്കൊരു തടസ്സമല്ല.. അങ്ങനെ ആ തീരുമാനമെടുത്തു. ഒരു കാര്യം ഉറപ്പാണ്, ഒരുമിച്ച്‌ ജീവിക്കണം എന്നത് ഞങ്ങളെടുത്ത തീരുമാനമല്ല, ആ തീരുമാനം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു- സുസ്മിത സെന്‍ പറഞ്ഞു.

1994 ലെ ലോക സുന്ദരി പട്ടം ചൂടിയ സുസ്മിത സെന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. 2000 ലും 2010 ലുമായി രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തു. അവര്‍ക്കൊപ്പം സന്തോഷത്തോടെയുള്ള ജീവിതം കൊണ്ടു പോകവെയാണ് 2018 ല്‍ റോഹ്മാനെ കണ്ടെത്തുന്നതും ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയതും.

shortlink

Related Articles

Post Your Comments


Back to top button