ലണ്ടന്‍ : ഐഎസ് തീവ്രവാദിയുടെ വധുവാകാന്‍ പോയ ഷമീമ ബീഗത്തിന് വിധി അനുകൂലമായതോടെ സ്വദേശമായ ബ്രിട്ടണിലേയ്ക്ക് മടങ്ങാം. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും നല്കിയ അപ്പീലില്‍ ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ നിന്നും ഷമീമയ്ക്ക് ബ്രിട്ടനില്‍ തിരികെയെത്താന്‍ വഴിയൊരുങ്ങുന്നത്.
Read Also : പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ
15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസില്‍ ചേരാനായി ഈസ്റ്റ് ലണ്ടനില്‍നിന്നും ടര്‍ക്കി വഴി സിറിയയിലേക്കു പോയ സ്കൂള്‍ കുട്ടികളില്‍ ഒരാളാണ് ഷമീമ. ഇവര്‍ക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗര്‍ഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നല്കാന് ആഗ്രഹിക്കുന്നതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
അന്ന് ബുര്‍ഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഷെമീമ മതവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ജീന്‍സും ഷര്‍ട്ടും ധരിച്ച് അല്‍ ഹോളിലെ അഭയാര്‍ഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ജിഹാദികള്‍ക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാന്‍ വാതില്‍ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമര്‍ശകരുടെ വാദം
Post Your Comments