KeralaLatest NewsNews

മഹാശിലായുഗത്തിലെ അവശേഷിപ്പുകള്‍: ഇടുക്കി ജലാശയത്തില്‍ നന്നങ്ങാടികളുടെ വൻശേഖരം കണ്ടെത്തി

കട്ടപ്പന: ഇടുക്കി ജലാശയത്തിൽ ജലം വറ്റിയഭാഗത്ത്​ മഹാശിലായുഗത്തിലെ അവശേഷിപ്പുകൾ കണ്ടെത്തി. നെടുങ്കണ്ടം പുരാവസ്തു ചരിത്രസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ ഡാമിൽ വെള്ളം കുറഞ്ഞ ഭാഗങ്ങളിൽ നടത്തിയ പഠനത്തിലാണ് നന്നങ്ങാടികളുടെയും ശിലകളുടെയും വലിയ ശേഖരം ഡാമിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. അഞ്ചുരുളി മുനമ്പിലാണ് ചരിത്രാതീത കാലത്തി​​െൻറ അവശേഷിപ്പുകൾ തെളിഞ്ഞത്.

Read also: ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ് : പുതിയ പദ്ധതി… ഇനി മൊബൈലുകളുടെ കാലം കഴിഞ്ഞു

ജലനിരപ്പ് താഴ്ന്ന ഭാഗത്തുമാത്രം പത്തോളം നന്നങ്ങാടികൾ പകുതി തകർന്നനിലയിലാണ്. നന്നങ്ങാടികൾക്കകത്ത്​ ഉണ്ടായിരുന്നവ പലതും നഷ്​ടമായി. അവശേഷിച്ചവയ്ക്കകത്ത് മണ്ണ് നിറഞ്ഞിരിക്കുകയാണ്. പണ്ടുകാലത്ത്​ മരിച്ചവരെ അടക്കിയ വലിയ മൺകലങ്ങളാണ് നന്നങ്ങാടികൾ. കലങ്ങൾക്കുള്ളിൽ അവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും വിലയേറിയ വസ്‌തുക്കളും നിക്ഷേപിച്ചിരുന്നതായി അടുത്തകാലത്ത്​ ചെല്ലാർകോവിലിൽ കണ്ടെടുത്ത നന്നങ്ങാടികൾ വെളിവാക്കുന്നു.മഴ കനത്താൽ വെള്ളം കയറി ഇവ വീണ്ടും കാണാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button