കോയമ്പത്തൂര്‍ • നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങൾക്ക് മുന്നിൽ ടയറുകള്‍ കത്തിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ സേലത്തെ ഗജേന്ദ്രൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. വീട്ടുകാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയതായും അവരുമായി തർക്കമുണ്ടായതായും കണ്ടെത്തി.
ഇയാളുടെ ഫോട്ടോകൾ ഈറോഡിലെയും സേലത്തിലെയും പോലീസിനും ടോൾ പ്ലാസകള്‍ക്കും കൈമാറിയിട്ടുണ്ട്. ഇയാള്‍ മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ അതുവഴി കണ്ടെത്താന്‍ പ്രയാസമാണെന്ന് പോലീസ് പറഞ്ഞു.
മക്കലിയമ്മൻ ക്ഷേത്രം, വിനായഗർ ക്ഷേത്രം, സെൽവ വിനയഗർ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്ക് മുന്നിലാണ് ടയറുകളും പാഴ്‌വസ്തുക്കളും കത്തിച്ചനിലയില്‍ കണ്ടെത്തിയത്.
സാമൂഹ്യ പരിഷ്കർത്താവ് ഇ.വി രാമസാമി ‘പെരിയാർ’ പ്രതിമയില്‍ കാവി പെയിന്റ് പൂശിയതായി കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവങ്ങൾ. സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ക്ഷേത്രങ്ങൾക്ക് മുന്നിൽ കത്തിച്ച ടയറുകൾ എറിയാനുള്ള കാരണം ഇയാളുടെ അറസ്റ്റിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Post Your Comments