തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരള മോഡലിന് മങ്ങലേല്‍ക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മുന്നൊരുക്കങ്ങളിൽ പാളിച്ച പറ്റിയോ എന്നാണ് സംശയം ഉയരുന്നത്. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ 80 ലക്ഷം പേര്‍ക്ക് വരെ കോവിഡ് ബാധിക്കാമെന്ന് യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അപകട സാധ്യത വ്യക്തമാക്കിയിരുന്നു.
Read also: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ 38,902 പേർക്ക് രോഗബാധ
പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവാസികളിലായിരുന്നു ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നത് ശ്രദ്ധിച്ചില്ല. ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല. സംസ്ഥാനത്തെ നാലിലൊന്ന് ജനസംഖ്യയെയും കോവിഡ് പിടികൂടിയേക്കാം എന്ന് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിവന്നിരുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിച്ചികില്‍സ നല്‍കാന്‍ റെഡിയാണെന്ന് ആരോഗ്യ മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാനുളള ഓട്ടത്തിലാണ് ഇപ്പോൾ ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും.
Post Your Comments