COVID 19Latest NewsNewsInternational

ലോകത്ത് ഒരു കോടി 44 ലക്ഷം കൊവിഡ് ബാധിതർ, 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പുതിയ രോഗികൾ

വാഷിംഗ്ടൺ : ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 14,414,074 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. 8,606,611 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധനയാണിതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,000ത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,833,192 ആയി. യു.എസിൽ 142,870 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,775,219 പേർ രോഗമുക്തി നേടി.

അതേ സമയം ഇറാനിൽ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി വെളിപ്പെടുത്തി. ഇറാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ചാണ് പ്രസിഡന്റ് കണക്ക് പുറത്തുവിട്ടത്. അടുത്ത മാസങ്ങളോടെ മൂന്നരക്കോടി പേരെയെങ്കിലും ഇനി രോഗം ബാധിച്ചേക്കാമെന്നും റൂഹാനി വ്യക്തമാക്കി. രാജ്യത്ത് 2 ലക്ഷത്തി എഴുപതിനായിരം പേർക്കാണ് കൊവിഡ് ബാധിച്ചെന്നാണ് ഇറാൻ ഇതുവരെ പറഞ്ഞിരുന്നത്. രോഗബാധ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകൾക്കുൾപ്പെടെ ഇറാൻ വീണ്ടും വിലക്കേർപ്പെടുത്തി.

സ്പെയിനിന്റെ വടക്കു കിഴക്കൻ മേഖലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്ക് പുറത്തുവിടുന്നത് ബ്രിട്ടൻ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. സർക്കാർ ഏജൻസിയായ പബ്ലിക് ഹെൽത്ത് ഇംഗ്ലൻറാണ് കണക്കുകൾ പുറത്തുവിട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button