ചണ്ഡിഗഡ് റോഡിലെ സെക്ടര്‍ 39 ലെ വീട്ടില്‍ നിന്ന് 22 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഭാമിയന്‍ നിവാസിക്കെതിരെ കേസെടുത്തു. പ്രധാന പ്രതി ജസ്വീന്ദര്‍ സിങ്ങിന് പുറമെ, അദ്ദേഹത്തിന്റെ അമ്മ ബല്‍വീന്ദര്‍ കൗര്‍, സഹോദരി സര്‍ബ്ജിത് കൗര്‍, ഇയാളെ സഹായിച്ച ഗ്രീന്‍ സിറ്റി, ഭാമിയാന്‍ നിവാസികളായ ചിലര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ജസ്വീന്ദര്‍ തന്റെ മകളെ വളരെക്കാലമായി പിന്തുടരുകയായിരുന്നുവെന്നും വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ഇരയുടെ പിതാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവതി ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് 22 കാരി വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അവളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് മകള്‍ ഇത് തന്നോട് പറഞ്ഞെന്നും ഇതറിഞ്ഞ ശേഷം താന്‍ പ്രതിയുടെ അമ്മയെയും സഹോദരിയെയും സമീപിച്ചിരുന്നു എന്നും ഇരയുടെ പിതാവ് പറഞ്ഞു. അന്ന് ജസ്വീന്ദര്‍ മാപ്പ് പറയുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്റെ മകളെ വെറുതെ വിടണമെങ്കില്‍ 5 ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടുവെന്ന് പിതാവ് ആരോപിച്ചു.
യുവതിയും പിതാവും ഒന്നും നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജസ്വീന്ദര്‍ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ ജസ്വീന്ദര്‍ ഓടി രക്ഷപ്പെട്ടു.
ഐപിസി 364, 511, 354-ഡി, 294, 511, 506, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരം ജസ്വീന്ദറിനെതിരെയും അമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തതായി കേസ് അന്വേഷിക്കുന്ന മോതി നഗര്‍ പോലീസിന്റെ എ എസ് ഐ സുനിത കൗര്‍ പറഞ്ഞു. മൂവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്‌ഐ വ്യക്തമാക്കി.
Post Your Comments