Latest NewsEuropeNewsInternational

ആഘോഷങ്ങളില്ലാത്ത അറുപത്തിയാറിന്‍റെ നിറവില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കൽ

ബര്‍ലിന്‍ : അസാധാരണ ഭരണശേഷിയും വ്യക്തിപ്രഭാവവും ഉള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്‍റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷമില്ലാതെ കടന്നുപോയി. ഒരു പതിറ്റാണ്ടിലേറെയായി ജര്‍മനിയുടെ മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മെര്‍ക്കലിന് പകരം വയ്ക്കാനായി മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ല എന്നതും മെര്‍ക്കലിന്‍റെ വിശേഷണത്തിന് ഏറെ അനുയോജ്യമാണ്.

നാലാംവട്ടവും ജര്‍മന്‍ ചാന്‍സലറായി തിളങ്ങുന്ന മെര്‍ക്കലും പാര്‍ട്ടി സിഡിയുവും കൊറോണപ്രതിസന്ധിയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടു തന്നെ കൊറോണയുടെ മുമ്പില്‍ ജര്‍മനിക്കു തലകുനിക്കേണ്ടി വന്നില്ല.

അനാവശ്യ കുടിയേറ്റവും കണക്കില്ലാതെ അഭൂതപൂര്‍വമായ അഭയാർഥി പ്രവാഹവും മെര്‍ക്കലിന്‍റെ കണക്കുകൂട്ടലുകളെ ഏറെ തെറ്റിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം ഇപ്പോള്‍ കരകയറുക മാത്രമല്ല ജര്‍മനിയുടെ പ്രിയപ്പെട്ട ചാന്‍സലറായി തീരുകയും ചെയ്തു. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍റെ അധ്യക്ഷസ്ഥാനവും മെര്‍ക്കലിന്‍റെ കരങ്ങളിലാണ്.

1954 ജൂലൈ 17 ന് ഹാംബുര്‍ഗില്‍ ജനിച്ച മെര്‍ക്കല്‍ 2005 നവംബര്‍ 22 മുതല്‍ ജര്‍മനിയുടെ ചാന്‍സലറാണ്. പ്രഫ.ജോവാഹിം സൗവറാണ് ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button