ജനപ്രിയതയുടെ അളവുകോല്‍ തന്നെ സോഷ്യല്‍മീഡിയ നല്‍കുന്ന അംഗീകാരമാണെന്നാണ് നിലവിലുള്ള ധാരണ. രാഷ്ട്രീയ നേതാക്കന്‍മാര്‍ ഉള്‍പ്പെടെ ഫേസ് ബുക്കിലും ട്വിറ്ററിലും അനുയായികളുടെ എണ്ണം കൂട്ടാനായി സോഷ്യല്‍മീഡിയ മാനേജര്‍മാരെ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍മീഡിയ ലൈക്കുകളുടെയും അനുയായികളുടെയും എണ്ണം കണക്കിലെടുത്തുവേണം തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നല്‍കേണ്ടത് എന്ന നിലപാടിലേക്ക് വരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നിരിക്കുകയാണ്.
ഇങ്ങനെയൊക്കെയിരിക്കെ ഇതിനൊന്നും മിനക്കെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഒരു ലോകവനിതാനേതാവ് ലോകജാലകം അടയ്ക്കുകയാണ്. 2.5 മില്യണ്‍ ഫോള്ളോവെര്‍സ് ഉള്ള തന്റെ ഫേസ്ബുക് പേജ് അടക്കുന്നത് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ്.
മെര്‍ക്കലിന്റെ രാഷ്ട്രീയ ജീവിതത്തിനു തിരശീല ഉടന്‍ വീഴുമെന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ കാണുന്നത്. മൂന്ന് പതിന്റാണ്ടിനടുത്ത അവരുടെ രാഷ്ട്രീയ സപര്യക്കാണ് ലോകം സാക്ഷ്യം വഹിച്ചത് . കഴിഞ്ഞ ഡിസംബറില്‍ വലതുപക്ഷ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ നേതൃത്വം അവര്‍ അന്നെഗ്രീറ് ക്രാമ്പ് കാറന്‍ബോവര്‍ക്കിന് കൈമാറിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച ഹ്രസ്വ വീഡിയോവിലൂടെ തന്റെ അനുയായികള്‍ക്ക് കഴിഞ്ഞ ദിവസം അവര്‍ നന്ദി അര്‍പ്പിച്ചു. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ മെര്‍ക്കലുള്ളതിനാല്‍ അതുവഴി അവരുടെ വിശേഷങ്ങള്‍ അറിയാമെന്ന ആശ്വാസത്തിലാണ് അനുയായികള്‍
Post Your Comments