Latest NewsKeralaNews

അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് കൈമാറാനുള്ള ശ്രമം തടഞ്ഞ് അധികൃതര്‍

തൃശ്ശൂര്‍: തനിച്ചു താമസിക്കുകയായിരുന്ന അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് കൈമാറാനുള്ള ശ്രമം തടഞ്ഞ് അധികൃതര്‍. തൃശ്ശൂര്‍ അള​ഗപ്പ ന​ഗര്‍ പഞ്ചായത്തിലാണ് സംഭവം. വെണ്ടോരിലെ സ്വകാര്യ ടൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 18 വയസുകാരി ഒരാഴ്ച മുന്‍പ് പ്രസവിച്ച കുഞ്ഞിനെയാണ് മറ്റാർക്കോ കൈമാറാൻ ശ്രമം നടന്നത്. ഇതാണ് ഗ്രാമപഞ്ചായത്ത് അധിക‍ൃതരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഇടപെട്ട് തടഞ്ഞത്.

Read also: കോവിഡ് കാലത്തും വിഷമീനിന്റെ വരവ് കുറയുന്നില്ല: രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ഇടനിലക്കാര്‍ എത്തിക്കുന്നതായി റിപ്പോർട്ട്

കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. തുടർന്നാണ് മറ്റാർക്കോ കൈമാറാൻ ശ്രമം നടക്കുന്നതായി അറിഞ്ഞ് അധികൃതർ എത്തിയത്. അമ്മയെയും കുഞ്ഞിനെയും താല്‍ക്കാലികമായി പുല്ലഴിയിലെ ക്രിസ്റ്റീന ഹോമിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകും മുന്‍പു പെണ്‍കുട്ടി പീഡനത്തിനിരയായോ എന്നതടക്കം വിവിധ പ്രശ്നങ്ങള്‍ അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button